യുക്രെയ്നിൽ മഞ്ഞുകൊടുങ്കാറ്റിൽ പത്തു മരണം


യുക്രെയ്നിൽ തിങ്കളാഴ്ച മുതലുള്ള മഞ്ഞുകൊടുങ്കാറ്റിൽ പത്തു പേർ മരിച്ചു. ഒഡേസ, ഖാർകീവ്, മൈക്കോളേവ്, കീവ് മേഖലകളിലാണു മരണമുണ്ടായത്. 23 പേർക്കു പരിക്കേറ്റിട്ടുണ്ട്. 11 മേഖലകളിലെ 411 പ്രദേശങ്ങളിൽ വൈദ്യുതി ഇല്ലാതായി. ഒട്ടേറെ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 

റഷ്യയിലെ ഡാഗസ്ഥാൻ, ക്രാസ്നോദാർ, റോസ്തോവ്, അധിനിവേശ യുക്രെയ്ൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 19 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. മോൾഡോവ, ജോർജിയ, ബൾഗേറിയ രാജ്യങ്ങളിലും മഞ്ഞുകൊടുങ്കാറ്റ് വീശി.

article-image

sadfsf

You might also like

Most Viewed