പോളണ്ടിൽ മാറ്റിയൂസ്‌ മോറെവെയ്‌കിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു


പോളണ്ടിൽ മാറ്റിയൂസ്‌ മോറെവെയ്‌കിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു. ചൊവ്വാഴ്ച പ്രസിഡന്റ്‌ ആന്ദ്രെജ്‌ ദുഡയ്ക്കു മുമ്പിലായിരുന്നു സത്യപ്രതിജ്ഞ. എന്നാൽ, ഭരണഘടനപ്രകാരം പാർലമെന്റിൽ 14 ദിവസത്തിൽ നടത്തേണ്ട വിശ്വാസവോട്ടിൽ ഇവർ പരാജയപ്പെടാനാണ്‌ സാധ്യത. അധികാരത്തിൽ കടിച്ചുതൂങ്ങാൻ മോറെവെയ്‌കിക്ക്‌ സമയം നൽകാനാണ്‌ പ്രസിഡന്റിന്റെ നീക്കമെന്നും ആരോപണമുണ്ട്‌. 2017 മുതൽ പോളണ്ടിന്റെ പ്രധാനമന്ത്രിയായ മോറെവെയ്‌കിയുടെ ലോ ആൻഡ്‌ ജസ്റ്റിസ്‌ പാർടി അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട്‌ നേടിയെങ്കിലും പാർലമന്റെിൽ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 

പാർലമെന്റിന്റെ അധോസഭയിലെ 460 സീറ്റിൽ 194 സീറ്റ്‌ മാത്രമാണ്‌ ഇവർക്ക്‌ നേടാനായത്‌. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതായി മോറെവെയ്‌കി പറഞ്ഞു. എന്നാൽ, 200714ൽ പ്രധാനമന്ത്രിയായിരുന്ന ഡോണൾഡ്‌ ടസ്കിന്റെ നേതൃത്വത്തിൽ മൂന്ന്‌ യൂറോപ്യൻ യൂണിയൻ അനുകൂല പാർടികൾ ചേർന്ന്‌ സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്‌. മൂന്ന്‌ പാർടിയും ചേർന്ന്‌ കേവല ഭൂരിപക്ഷത്തിന്‌ ആവശ്യമായ 248 സീറ്റ്‌ ഉറപ്പിച്ചതായാണ്‌ റിപ്പോർട്ട്‌.

article-image

dfgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed