ഇസ്രായേലിലെ എമർജൻസി ഫോൺ സർവിസിന് നേരെ സൈബർ ആക്രമണം; സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടു


ഇസ്രായേലിലെ എമർജൻസി ഫോൺ സർവിസിന് നേരെ അജ്ഞാതരുടെ സൈബർ ആക്രമണം. സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ ദേശീയ അടിയന്തര ആരോഗ്യ, ദുരന്തനിവാരണ, ആംബുലൻസ്, രക്ത ബാങ്ക് സേവനമായ മാഗൻ ഡേവിഡ് അഡോം (എം.ഡി.എ), പാരാമെഡിക്കൽ, അഗ്നിശമന സേന ഉൾപ്പെടെയുള്ള നിരവധി എമർജൻസി ഫോൺ നമ്പറുകളാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്. സൈബർ ആക്രമണത്തെ തുടർന്ന് ഇസ്രായേലിലെ എമർജൻസി സേവനങ്ങളായ മാഗൻ ഡേവിഡ് അഡോം (എം.ഡി.എ), പൊലീസ്, അഗ്നി രക്ഷാ സേന എന്നിവയെല്ലാം തകരാറിലായിരിക്കുകയാണ്’ −ജറുസലേം പോസ്റ്റ് വാർത്തയിൽ പറഞ്ഞു. 

ഏറെനേരത്തെ പ്രയത്നത്തിന് ശേഷം ഇവ പുനഃസ്ഥാപിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവം സ്ഥിരീകരിച്ച് സേവന ദാതാക്കളായ ബെസെക് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയും രംഗത്തുവന്നു. തങ്ങളുടെ എഞ്ചിനീയർമാർ എല്ലാ സേവനങ്ങളും പൂർവസ്ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

article-image

jhgjhg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed