സിറിയയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് ഗവൺമെന്‍റ് അനുകൂല പോരാളികൾ കൊല്ലപ്പെട്ടു
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് ഗവൺമെന്‍റ് അനുകൂല പോരാളികൾ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയായ ദെർ−അൽ−സൗറിലായിരുന്നു സ്ഫോടനം.
നാഷണൽ ഡിഫൻസ് ഫോഴ്സസ് അംഗങ്ങളാണു കൊല്ലപ്പെട്ടത്. ഈ വർഷം സിറിയയിൽ കുഴിബോംബ് സ്ഫോടനത്തിൽ 235 പേരാണു കൊല്ലപ്പെട്ടത്. 2011 മുതലാണ് വിവിധ ഗ്രൂപ്പുകൾ കുഴിബോംബുകൾ സ്ഥാപിച്ചുതുടങ്ങിയത്.
kgjk