തായ്‌ലൻഡിൽ വധുവടക്കം നാലു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വരൻ ആത്മഹത്യ ചെയ്തു
![തായ്‌ലൻഡിൽ വധുവടക്കം നാലു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വരൻ ആത്മഹത്യ ചെയ്തു തായ്‌ലൻഡിൽ വധുവടക്കം നാലു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വരൻ ആത്മഹത്യ ചെയ്തു](https://www.4pmnewsonline.com/admin/post/upload/A_8ecB7VhLxk_2023-11-28_1701159133resized_pic.jpg)
തായ്‌ലൻഡിൽ വധുവടക്കം നാലു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വരൻ ആത്മഹത്യ ചെയ്തു. വടക്ക് കിഴക്കൻ തായ്ലൻഡിൽ ശനിയാഴ്‌ചയാണ് സംഭവം. പാരാ അത്ലറ്റും മുൻ സൈനികനുമായ ചതുരോങ് സുക്‌സുകാണ് (20) ഭാര്യയേയും 3 പേരെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. ഇയാളുടെ ഭാര്യ കാൻജന പചുൻത്യൂക് (44), കാൻജനയുടെ 62കാരിയായ അമ്മ, 38കാരിയായ സഹോദരി എന്നിവരാണ് മരിച്ചത്. വിവാഹത്തിനെത്തിയ അതിഥികളിൽ 2 പേർക്കും വെടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
വിവാഹച്ചടങ്ങിനിടെ ഇറങ്ങിപ്പോയ വരൻ തോക്കുമായി തിരികെയെത്തി വെടിയുതിർക്കുകയായിരുന്നു. ചടങ്ങിനിടെ വധൂവരൻമാർ തമ്മിൽ വഴക്കുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ആസിയൻ പാരാഗെയിംസിൽ നീന്തലിൽ വെള്ളിമെഡൽ നേടിയ താരമാണ് ചതുരോങ്. സൈനികനായിരുന്ന ഇയാൾക്ക് അതിർത്തിയയിലെ ഡ്യൂട്ടിക്കിടയിലാണ് ഒരു കാൽ നഷ്ടമായതെന്നും ചതുരോങും യുവതിയും 3 വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
cxvxv