ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര ചെയ്യാം
![ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര ചെയ്യാം ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര ചെയ്യാം](https://www.4pmnewsonline.com/admin/post/upload/A_UWslSM1zF7_2023-11-28_1701157370resized_pic.jpg)
ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര ചെയ്യാം. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യക്കാർക്ക് വീസയില്ലാതെ മൂപ്പതു ദിവസംവരെ മലേഷ്യയിൽ താമസിക്കാം. “മലേഷ്യയിലേക്കുള്ള എല്ലാ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേണ്ടി പ്രാരംഭ സ്ക്രീനിംഗ് നടത്തും. ക്രിമിനൽ പശ്ചാത്തലമോ തീവ്രവാദ സാധ്യതയോ ഉണ്ടെങ്കിൽ അവരെ പ്രവേശിക്കാൻ അനുവദിക്കില്ല.”− പ്രധാനമന്ത്രി പറഞ്ഞു.
ശ്രീലങ്കയും തായ്‌ലൻഡും നടപ്പാക്കിയ വീസ ഇളവിനെത്തുടർന്നാണ് മലേഷ്യയുടെയും തീരുമാനം. ഡിസംബർ ഒന്നിനു പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. മലേഷ്യയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളിൽ ഇന്ത്യയിൽനിന്നുള്ളവരാണു മുന്നിൽ. കഴിഞ്ഞ വർഷം 3,24,548 ഇന്ത്യക്കാരാണ് മലേഷ്യയിൽ എത്തിയത്. 16.1 ദശലക്ഷം അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളെയാണ് മലേഷ്യ ലക്ഷ്യമിടുന്നത്.
്ിേ്ി