നിത്യവും 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി


ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യത ശക്തം. നിത്യവും 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഫലസ്തീൻ പ്രശ്നത്തിന് അടിയന്തര രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന്‍റെ ഒരു കപ്പൽ കൂടി യെമനിലെ ഹൂത്തികൾ റാഞ്ചി.  വെടിനിർത്തൽ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിനു പുറമെ തായ്ലാന്റിൽ നിന്നുള്ള മൂന്നു പേരെയും ഒരു റഷ്യൻ പൗരനെയും ഉപാധികളില്ലാതെയും ഹമാസ് കൈമാറി തടവറകളിലുള്ള 39 ഫലസ്തീനികളെ ഇസ്രായേലും വിട്ടയച്ചു. റാമല്ലയിൽ ആയിരങ്ങൾ തെരുവിലിറങ്ങിയാണ് ഫലസ്തീൻ തടവുകാരുടെ മോചനം ആഘോഷമാക്കിയത്. ബന്ദികളെ കൈമാറി വെടിനിർത്തൽ നീട്ടാനുള്ള ചർച്ച ഊർജിതമാണെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചു. ഇതിനു പിന്നാലെയാണ് ജോ ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തുന്നതും വെടിനിർത്തൽ നീട്ടാനുള്ള സന്നദ്ധത അറിയിക്കുന്നതും. ദിവസം 10 ബന്ദികൾ എന്ന ഇസ്രായേൽ വ്യവസ്ഥ സംബന്ധിച്ച ഹമാസിന്‍റെ പ്രതികരണം വന്നിട്ടില്ല. ഗസ്സയിലക്ക് കൂടുൽ സഹായം എത്തിക്കുക എന്നതുൾപ്പെടെ ഹമാസ് മുന്നോട്ടുവെച്ച ആവശ്യം അമേരിക്ക അംഗീകരിച്ചതായി മധ്യസ്ഥ രാജ്യങ്ങൾ പ്രതികരിച്ചു. 

സമഗ്ര വെടിനിർത്തൽ സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ നേതൃത്വം വ്യക്തമാക്കി. ഏതായാലും ഇന്ന് രാത്രിക്കകം ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതിനിടെ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള നീക്കത്തിന്‍റെ തുടർച്ച തന്നെയാണിതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേലുമായുള്ള യുദ്ധത്തിൽ പ്രമുഖ നേതാക്കൾ രക്തസാക്ഷിത്വം വരിച്ചതായി ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്.സൈനിക കൗൺസിൽഅംഗവും വടക്കൻഗസ്സ കമാൻഡറുമായ അഹ്മദ് അൽഗൻദൂർ, കമാൻഡർമാരായ വാഇൽ റജബ്, റാഫത്സൽമാൻ, അയ്മൻ സിയാംഎന്നിവരാണ് കൊല്ലപ്പെട്ടത്.ഏദൻ കടലിടുക്കിൽ ഇസ്രായേലിന്‍റെ ചരക്കുകപ്പൽ ഹൂത്തി ആയുധധാരികൾ റാഞ്ചി. ഇസ്രായേലി ഉടമസ്ഥതയിലുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക്മാരിടൈമിനു കീഴിലുള്ളതാണ് കപ്പൽ. 22 ജീവനക്കാരാണ് കപ്പലിലുള്ളത്.

article-image

vdxvxvx

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed