ബുക്കർ പ്രൈസിന് ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച് അർഹനായി


സാഹിത്യത്തിലെ അഭിമാന പുരസ്കാരമായ ബുക്കർ പ്രൈസിന് ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച് അർഹനായി. ‘പ്രോഫറ്റ് സോങ്’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു സാങ്കൽപിക ഐറിഷ് സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമ്പോൾ ദുരന്തത്തിന്റെ വക്കിലുള്ള ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും കഥ പറയുന്നതാണ് കൃതി. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അശാന്തിയും ദുരന്തങ്ങളോടുള്ള അവരുടെ നിസ്സംഗതയും കാണിക്കാനും നോവൽ ശ്രമിക്കുന്നുണ്ട്.   

46കാരനായ പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രോഫറ്റ് സോങ്’. റെഡ് സ്കൈ ഇൻ മോണിങ് ആയിരുന്നു ആദ്യ നോവൽ. ‘ദി ബ്ലാക്ക് സ്നോ’, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് മറ്റു നോവലുകൾ.ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. നേരത്തെ അയർലൻഡിലെ സൺഡേ ട്രിബ്യൂൺ പത്രത്തിൽ സിനിമ നിരൂപകനായിരുന്നു

article-image

asdfdsf

You might also like

Most Viewed