ഇസ്രയേൽ ആക്രമണത്തിൽ തങ്ങളുടെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടതായി ഹമാസ്


ഇസ്രയേൽ ആക്രമണത്തിൽ തങ്ങളുടെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടതായി ഹമാസ്. ഹമാസിന്റെ സായുധ വിഭാഗം ഖസ്സം ബ്രിഗേഡിന്റെ വടക്കൻ ഗാസയിലെ കമാൻഡറായ അഹമ്മദ് അൽ ഗാണ്ഡൂറാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ കൊല്ലപ്പെട്ട, ഹമാസിന്റെ ഏറ്റവും ഉന്നതനായ നേതാവെന്നാണ് വിവരം.
ഹമാസിന്റെ മറ്റ് മൂന്ന് നേതാക്കൾ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ദിവസമടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
zfczc