കീവിനെ ലക്ഷ്യംവച്ച 71 റഷ്യൻ ഡ്രോണുകൾ തകർത്തതായി ഉക്രയ്‌ൻ

കീവിനെ ലക്ഷ്യംവച്ച 71 റഷ്യൻ ഡ്രോണുകൾ തകർത്തതായി ഉക്രയ്‌ൻ. വെള്ളിയാഴ്‌ച റഷ്യയിലേക്ക് ഉക്രയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആറ് മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിലാണ് ഡ്രോണുകൾ തകർത്തത്.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് തീ പടർന്ന് കീവിൽ ഉടനീളമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
രകപ