ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് വീസാരഹിത പ്രവേശനം അനുവദിക്കാൻ ഒരുങ്ങി ചൈന


ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് വീസാരഹിത പ്രവേശനം അനുവദിക്കാൻ ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 15 ദിവസം വിസയില്ലാതെ ചൈനയിൽ തുടരാം. പുതിയ തീരുമാനം ബിസിനസ്, ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് കൊണ്ടുവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

ഡിസംബർ ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിൽ വരുത്തുക. ബ്രൂണെയ്, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പൗരന്മാർക്കു വീസയില്ലാതെ പ്രവേശിക്കാൻ ചൈന മുന്പ് അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു. 

article-image

ോേ്ിേ്ി

You might also like

Most Viewed