പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ടു​പേ​രെ ഭീ​ക​ര​ർ പ​ര​സ്യ​മാ​യി കൊ​ല​പ്പെ​ടു​ത്തി


പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ടു​പേ​രെ ഭീ​ക​ര​ർ പ​ര​സ്യ​മാ​യി കൊ​ല​പ്പെ​ടു​ത്തി. ഹം​സ മു​ബാ​റ​ക്(31), അ​സം ജു​വാ​ബ്ര(29) എ​ന്നി​വ​രെ​യാ​ണു വെ​സ്റ്റ് ബാ​ങ്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​സ്തീ​ൻ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് എ​ന്ന ഭീ​ക​ര​സം​ഘ​ട​ന വ​ധി​ച്ച​ത്. ഇ​സ്ര​യേ​ലി​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണു വെ​സ്റ്റ് ബാ​ങ്കി​ലെ തു​ൽ​കാ​രെ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പ​ര​സ്യ​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. വൈ​ദ്യു​തി തൂ​ണി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രു​വി​ഭാ​ഗം ആ​ൾ​ക്കാ​ർ ര​ണ്ടു​പേ​രെ​യും തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ന്പോ​ൾ ജ​ന​ക്കൂ​ട്ടം ആ​ർ​ത്ത​ട്ട​ഹ​സി​ക്കു​ന്ന​തും വ​ഞ്ച​ക​രെ​ന്നും അ​ല്ലാ​ഹു അ​ക്ബ​ർ എ​ന്നും വി​ളി​ക്കു​ന്ന​തും കേ​ൾ​ക്കാം. ഭീ​ക​ര​രു​ടെ നീ​ക്ക​ങ്ങ​ൾ ഇ​സ്രേ​ലി സൈ​ന്യ​ത്തി​നു ചോ​ർ​ത്തി​ക്കൊ​ടു​ത്തെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ്, പ​ല​സ്തീ​ൻ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് ഭീ​ക​ര​സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

article-image

fdsff

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed