ഇസ്രായേൽ ജനത പോലും ഇനി നെതന്യാഹുവിനെ പിന്തുണക്കില്ലെന്ന് തുർക്കി പ്രസിഡന്റ്


ഗസ്സയിൽ നടത്തിയ അതിക്രമങ്ങളിൽ ബിന്യമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ ജനത പോലും ഇനി നെതന്യാഹുവിനെ പിന്തുണക്കില്ലെന്ന് ഉർദുഗാൻ പറഞ്ഞു. അൽജീരിയ−തുർക്കിയ ബിസിനസ് ഫോറം യോഗത്തിൽ  സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങൾ ഒരിക്കൽ കൂടി അവരുടേയും അവരെ പിന്തുണക്കുന്നവരുടേയും യഥാർഥ മുഖം പുറത്തേക്ക് കൊണ്ടു വന്നിരിക്കുകയാണ്.

ഇസ്രായേൽ ഭരണാധികാരികൾ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടപടികളില്ലാതെ അവസാനിക്കരുതെന്നും ഉർദുഗാൻ പറഞ്ഞു. ഇസ്രായേൽ നയങ്ങളെ അംഗീകരിക്കാൻ ഒരിക്കലും ഞങ്ങൾക്കാവില്ല. തുടർച്ചയായി അധിനിവേശം ചെയ്തും ഭൂമി പിടിച്ചെടുത്തും അടിച്ചമർത്തപ്പെട്ടവരെ കൂട്ടക്കൊല ചെയ്തും ഗസ്സയെ ജനവാസമില്ലാത്ത സ്ഥലമാക്കി മാറ്റുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി. 

article-image

dsfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed