ഹിസ്ബുല്ല ബന്ധമുള്ളവർക്കായി ജർമനിയിൽ വ്യാപക പരിശോധന
ഹിസ്ബുല്ല ബന്ധമുള്ളവർക്കായി ജർമനിയിൽ വ്യാപക പരിശോധന. ഏഴ് പ്രവിശ്യകളിലെ 54 കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇസ്‍ലാമിക് സെന്റർ ഓഫ് ഹംബർഗ്, അഞ്ച് അനുബന്ധ സംഘടനകൾ എന്നിവയുടെ കേന്ദ്രങ്ങളിലാണ് പരിശോധന അരങ്ങേറിയത്.
ഇവർക്ക് ഇറാൻ പിന്തുണയുള്ള ലബനീസ് സംഘടന ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയം പറയുന്നത്. രാജ്യത്ത് സെമിറ്റിക് വിരുദ്ധ പ്രചാരണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫെയ്സർ പറഞ്ഞു.
dssdf