സ്പെയിനിൽ പെദ്രോ സാഞ്ചസിനു തുടർഭരണം
സ്പെയിനിൽ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനു തുടർഭരണം. ജൂലൈയിലെ തെരഞ്ഞെടുപ്പിൽ സാഞ്ചസിന്‍റെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും കറ്റലൻ വിഘടനവാദ പാർട്ടികളുടെ പിന്തുണയോടെ ഇന്നലെ പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിച്ചു. പിന്തുണയ്ക്കു പകരമായി വിഘടനവാദ നേതാക്കൾക്കു പൊതുമാപ്പു നല്കുമെന്നു സാഞ്ചസ് പ്രഖ്യാപിച്ചു. ആറു വർഷം മുന്പു കറ്റലോണിയ പ്രവിശ്യയെ സ്പെയിനിൽനിന്നു വേർപെടുത്താൻ ശ്രമിച്ചതിനു ക്രിമിനൽ കേസ് നേരിടുന്ന മൂന്നുറിലധികം പേർക്കാണു പൊതുമാപ്പു ലഭിക്കുക.
വിഘടനവാദികളുമായി ചേർന്ന് പെദ്രോ സാഞ്ചസ് സർക്കാർ രൂപീകരിച്ചതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്നലെ വോട്ടെടുപ്പിനുശേഷം പാർലമെന്‍റിൽനിന്നു പുറത്തുവന്ന ഭരണകക്ഷി എംപിമാർക്കു നേർക്ക് മുട്ടയേറുണ്ടായി. ആൽബെർട്ടോ നൂനസ് ഫെയ്ഹൂവിന്‍റെ പോപ്പുലർ പാർട്ടിയാണു തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള പിന്തുണയില്ലായിരുന്നു.
േ്ി്േിേ