അൽശിഫ ആശുപത്രിയുടെ അടിയിൽ ഹമാസിന്റെ തുരങ്കങ്ങളില്ലെന്ന് സമ്മതിച്ച് ഇസ്രായേൽ
അൽശിഫ ആശുപത്രിയുടെ അടിയിൽ ഹമാസിന്റെ തുരങ്കങ്ങളില്ലെന്ന് സമ്മതിച്ച് ഇസ്രായേൽ. ആശുപത്രിയുടെ അടിയിൽ ഹമാസിന്റെ സൈനിക താവളവും ആയുധ ശേഖരവുമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അൽശിഫ ആശുപത്രിക്ക് നേരെ ശക്തമായ ആക്രമണം നടത്തിയത്. എന്നാൽ ഇതൊന്നും കണ്ടെത്താൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. 2023ഒരു മോട്ടോർ സൈക്കിളും ഏതാനും തോക്കുകളും മാത്രമാണ് ആശുപത്രിയിൽനിന്ന് കണ്ടെത്തിയതെന്നാണ് ഇസ്രായേൽ പറയുന്നത്. അൽശിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പുറത്തുവിട്ട വീഡിയോക്കെതിരെയും വ്യാപക വിമർശനമുയർന്നു.
ആശുപത്രിയിലെ എം.ആർ.ഐ സെന്ററിൽ വച്ച് പകർത്തിയ വീഡിയോയിൽ ഭീകരപ്രവർത്തനത്തിന് തെളിവായി ഒന്നും കാണിക്കാനായില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐ.ഡി.എഫ് വക്താവ് ലഫ്. കേണൽ ജൊനാഥൻ കോൺറികസ് ആണ് വീഡിയോയിൽ ലൈവായി സംസാരിക്കുന്നത്.ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ബുധനാഴ്ച രാത്രി മുതൽ ഐ.ഡി.എഫിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് സൈനിക താവളം പ്രവർത്തിക്കുന്നു എന്നാണ് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ തറ മുഴുവൻ കോൺക്രീറ്റ് ചെയ്തതാണ് എന്നാണ് ഐ.ഡി.എഫ് ഇപ്പോൾ പറയുന്നത്. ആശുപത്രിയിൽനിന്ന് രോഗികളെ അടക്കം നിരവധി പേരെയാണ് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
fghfgh