അൽ ശിഫ സർജറി വിഭാഗം പൂർണമായി തകർത്തു; രോഗികളടക്കമുള്ളവരെ ഇസ്രായേൽ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി


ഗസ്സ: കൊടുംക്രൂരതക്ക് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ കൊടുംക്രൂരതക്ക് ഇരയായി. ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ ഇസ്രായേൽ അധിനിവേശ സേന തകർത്തുതരിപ്പണമാക്കിയതായി അൽജസീറ ലേഖകൻ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു.

ഇരുനൂറോളം പേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആശുപത്രിക്കടിയിലെ ബങ്കറുകൾ ഹമാസിന്റെ സൈനിക താവളങ്ങളാണെന്ന നുണപ്രചാരണത്തോടെയായിരുന്നു ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. എന്നാൽ, താൽക്കാലിക ലിഫ്റ്റുകളെയും കുടിവെള്ള ടാങ്കിനെയും കോൺഫറൻസ് റൂമിനെയുമൊക്കെയാണ് ഇസ്രായേൽ സേന ബങ്കറുകളെന്ന് വിശേഷിപ്പിക്കുന്നതെന്ന് തെളിവുകൾ നിരത്തി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. റൻതീസി ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഗാരിയുടെ അവാസ്തവ പ്രചാരണം. എന്നാൽ, ആശുപത്രിയുടെ ഭൂഗർഭ അറയിലുള്ളത് സൈനിക കേന്ദ്രമല്ല, വെയർഹൗസുകളും കൂടിക്കാഴ്ച മുറികളുമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. തുരങ്കത്തിലേക്കുള്ള പ്രവേശന കവാടമെന്ന് വിശേഷിപ്പിച്ച മറ്റൊരു ചിത്രം എലിവേറ്ററിന്റെ മോട്ടോറുകളും ഇലക്ട്രിക്കൽ സംവിധാനങ്ങളുമുള്ള അറയാണെന്നും അദ്ദേഹം വിശദീകരിച്ചു. ലാപ്ടോപ്പുകൾ കൂട്ടിയിട്ട ചിത്രം പകർത്തി ആയുധം പിടികൂടിയെന്നും പ്രചരിപ്പിച്ചു. ശുചിമുറികളെയും അടുക്കളയെയും വരെ ആയുധപ്പുരകളായി ഇസ്രായേൽ ചിത്രീകരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മുഖാവരണം ധരിച്ച്, ആകാശത്തേക്ക് വെടിയുതിർത്ത് ഡസൻ കണക്കിന് സൈനികർ ചൊവ്വാഴ്ച രാത്രിയാണ് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയിൽ തിരച്ചിലിനെന്ന പേരിൽ എത്തിയത്. ദിവസങ്ങൾ നീണ്ട ബോംബിങ്ങിൽ ആശുപത്രി പരിസരം പൂർണമായി തകർത്തുകളഞ്ഞ് നിരവധി ടാങ്കുകൾ ചുറ്റും നിരത്തി ഏതുനിമിഷവും ഇരച്ചുകയറാൻ ഒരുങ്ങിനിന്നതിനൊടുവിലായിരുന്നു രാത്രിയിലെ നീക്കം. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒപ്പം അഭയംതേടിയെത്തിയവരുമടക്കം 2300 പേർ ആശുപത്രിയിലുണ്ടായിരുന്നു.ആശുപത്രിക്കകത്ത് ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്ന് വ്യാപക പ്രചാരണം കൊഴുപ്പിച്ചുനിർത്തി രാജ്യാന്തര സമൂഹത്തിന്റെ വായടപ്പിക്കാനുള്ള പുറംപണി കൂടി ദിവസങ്ങളെടുത്ത് പൂർത്തിയാക്കിയിരുന്നു. ആശുപത്രിയുമായി എല്ലാ ബന്ധങ്ങളും മുറിച്ചുകളഞ്ഞതിനാൽ അകത്ത് എന്തൊക്കെ ക്രൂരതകൾ സൈന്യം ചെയ്തുകൂട്ടുന്നുവെന്ന് ലോകമറിയുന്നില്ല. അൽശിഫ ആശുപത്രി കെട്ടിടങ്ങളേറെയും കനത്ത ആക്രമണങ്ങളിൽ ഭാഗികമായി തകർന്ന നിലയിലാണ്.

ആശുപത്രിക്കുള്ളിൽ നിരന്തരം വെടിയൊച്ച മുഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബോംബിങ്ങിലെ കേടുപാടും ഇന്ധനക്ഷാമവും ഒപ്പം സുരക്ഷിതത്വ ഭീഷണിയും ഒന്നിച്ച് വലക്കുന്ന ആശുപത്രിയിലെ മഹാക്രൂരതകൾ ലോകത്തെ മുഴുവൻ മുൾമുനയിലാക്കാൻ പോന്നതാകുമെന്നുറപ്പ്. ‘ഡയാലിസിസ് കെട്ടിടം, ഓപറേഷൻ മുറികൾ, എക്സ്റേ റൂം, ഫാർമസി എന്നിവ പോലും പൂർണമായി സൈനിക നിയന്ത്രണത്തിലാണ്. രോഗികളുടെ അടുത്തെത്താൻ ഡോക്ടർമാർക്കുപോലും അനുമതി നൽകുന്നില്ല.

article-image

asadsadsadsadsads

You might also like

Most Viewed