നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അതിക്രമം കണ്ടിട്ടില്ല; ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ബ്രസീൽ പ്രസിഡന്‍റ്


ഫലസ്തീനിലെ കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിലും മനുഷ്യത്വരഹിതമായ അക്രമങ്ങളിലും പൊട്ടിത്തെറിച്ച് ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ. തന്‍റെ ജീവിതത്തിൽ നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അതിക്രമം കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. ഗസ്സയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ബ്രസീൽ പൗരന്മാരെ അദ്ദേഹം വിമാനത്താവളത്തിൽ സ്വീകരിച്ചു. ‘78 വയസ്സിനിടെ ഞാൻ ഒരുപാട് ക്രൂരതയും അക്രമവും കണ്ടിട്ടുണ്ട്. പക്ഷേ, നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ല. ഹമാസ് നടത്തിയ അക്രമത്തിന് മറുപടിയായി നിരപരാധികളായ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമം ക്രൂരമാണ്’ −സിൽവ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.   

സ്കൂൾ, ആശുപത്രികൾ എന്നിങ്ങനെ ഏറെ ശ്രമകരമായി നിർമിച്ചെടുത്ത കെട്ടിടങ്ങളെല്ലാം തകർത്തു തരിപ്പണമാക്കുന്നു. ബ്രസീൽ സർക്കാർ സമാധാനത്തിനായി പോരാട്ടം തുടരും, വെടിനിർത്തലിനായി ബന്ധപ്പെട്ടവരിൽനിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൂടി കൊല്ലപ്പെട്ടു. ഗസ്സയിലെ സ്ഥിതി തീർത്തും പരിതാപകരമാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഇന്ധനം അനുവദിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യമാണെന്ന് ഫലസ്തീനിലെ യു.എൻ എജൻസി മുന്നറിയിപ്പ് നൽകി.

article-image

dsfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed