ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ ഐസിസി) അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കണമെന്ന്‌ ദക്ഷിണാഫ്രിക്കൻ വിദേശമന്ത്രി


ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കണമെന്ന്‌ ദക്ഷിണാഫ്രിക്കൻ വിദേശമന്ത്രി നലേഡി പണ്ടോർ ആവശ്യപ്പെട്ടു. 

യുദ്ധക്കുറ്റം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിങ്ങനെ ഐസിസിയുടെ അന്വേഷണപരിധിയിലുള്ള നാലിൽ മൂന്ന്‌ കുറ്റകൃത്യങ്ങൾ ഗാസയിൽ സംഭവിച്ചത്‌ പുറത്തുകൊണ്ടുവരുന്നതിന്‌ അന്വേഷണം ത്വരിതപ്പെടുത്തണം. സംഭവത്തിൽ ഏറ്റവും ഉത്തരവാദിത്വപ്പെട്ടവരെ വിചാരണ ചെയ്യുന്ന ഐസിസി തത്വങ്ങൾ പ്രകാരം നെതന്യാഹുവിനും മറ്റ്‌ പ്രധാന മന്ത്രിസഭാംഗങ്ങൾക്കുമെതിരെ വാറന്റ്‌ പുറപ്പെടുവിക്കണം.− സൺഡേ ടൈംസ്‌ പത്രത്തിൽ എഴുതിയ ലേഖനത്തിൽ അവർ പറഞ്ഞു.

article-image

sadd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed