ഗസ്സയിലെ അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന


വടക്കൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന. എക്സിലൂടെയാണ് ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായ വിവരം ലോകാരോഗ്യ സംഘടന അറിയിച്ചത്. ആശുപത്രിയെ കുറിച്ച് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അൽ ശിഫ ഹോസ്പിറ്റലിൽ ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വെന്റിലേറ്ററിലുള്ള രണ്ടുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ആശുപത്രിയുടെ പ്രധാന ഐ.സി.യു വിഭാഗത്തിനുമേലും ഇസ്രായേൽ ബോംബിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

അൽ ഖുദ്സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയം തേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്. ഇതുവരെയായി 11,078 ഫലസ്തീനികൾ മരിച്ചു. അതേസമയം, ഹമാസ് ആക്രമണത്തിൽ തങ്ങളുടെ 1400 പൗരൻമാർ മരിച്ചിരുന്നുവെന്ന കണക്ക് വെള്ളിയാഴ്ച ഇസ്രായേൽ നാടകീയമായി വെട്ടിക്കുറച്ചു. 1200ലധികം പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. 

article-image

ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed