ലാമിനേഷൻ പേപ്പറിന് ക്ഷാമം; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് തയ്യാറാകുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവും കാരണം അച്ചടിയിൽ കാലതാമസം നേരിടുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമമെന്നും ഉടൻ തന്നെ പ്രതിസന്ധി നിയന്ത്രണ വിധേയമാക്കുമെന്നുമാണ് സർക്കാർ പറയുന്നത്

 

article-image

adsadsasdadsadsads

You might also like

Most Viewed