ഇസ്രായേൽ കരയുദ്ധത്തിന്; ഫലസ്തീൻ പൗരൻമാർക്ക് നേരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ


വെസ്റ്റ്ബാങ്കിൽ അധിനിവേശം നടത്തി താമസിക്കുന്ന ഇസ്രായേലികൾ ഫലസ്തീൻ പൗരൻമാർക്ക് നേരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ കരയുദ്ധത്തിന് തയാറെടുക്കുന്നവേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലിന്റെ പ്രതിരോധത്തിനുള്ള അവകാശം യു.എസ് അംഗീകരിക്കുന്നു. എന്നാൽ, വെസ്റ്റ്ബാങ്കിൽ ചില ഇസ്രായേലികൾ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ യു.എസ് വിമർശിച്ചു. വെസ്റ്റ് ബാങ്കിൽ വ്യാപകമായി കൊലപാതകങ്ങളും അറസ്റ്റുകളും നടത്തുന്നത് ഇസ്രായേൽ ഇപ്പോഴും തുടരുകയാണ്.തീവ്രനിലപാടുള്ള ചില ഇസ്രായേലികൾ ഫലസ്തീനികളെ ആക്രമിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. ഫലസ്തീനികൾക്ക് അവകാശപ്പെട്ട സ്ഥലത്തുവെച്ചാണ് ഇത്തരം ആക്രമണം നടത്തുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.

ഇസ്രായേൽ യുദ്ധനിയമങ്ങൾ പാലിക്കണം. ഗസ്സയിൽ സിവിലിയൻസിന് പിന്നിൽ ഒളിച്ചിരിക്കുകയാണ് ഹമാസ് ചെയ്യുന്നതെന്നും ബൈഡൻ കുറ്റപ്പെടുത്തി. നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

article-image

xfgf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed