ഗാസയിൽ കൊല ചെയ്യപ്പെട്ടത് 2360 കുരുന്നുകൾ; അടിയന്തര വെടിനിർത്തലിന്‌ അഭ്യർഥിച്ച്‌ യുനിസെഫ്‌


ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 18 ദിവസത്തിനിടെ ഗാസയിൽ 2360 കുഞ്ഞുങ്ങൾ കൊല ചെയ്യപ്പെട്ടെന്ന്‌ യുനിസെഫ്‌. 5364 കുട്ടികൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദിവസവും നാനൂറിലധികം കുഞ്ഞുങ്ങളാണ്‌ ഗാസയിൽ കൊല്ലപ്പെടുന്നത്‌. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിലെ 30 കുട്ടികളും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെടുന്നതിനു പുറമെ ഭക്ഷണവും വെള്ളവും കിട്ടാതെയും ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെയും ഗാസയിൽ കുഞ്ഞുങ്ങൾ മരിക്കുകയാണ്‌. ‘കുഞ്ഞുങ്ങളുടെ നിലവിളികൾ നമ്മുടെ ധാർമികതയ്‌ക്കുമേൽ ഏറ്റ കളങ്കമാണ്‌’  ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യുനിസെഫിന്റെ മധ്യപൗരസ്‌ത്യദേശത്തെ മേഖലാ ഡയറക്ടർ അദെൽ ഖോഡർ പറഞ്ഞു. ഗാസയ്‌ക്കു പുറമെ വെസ്റ്റ്‌ബാങ്കിലും 28 കുട്ടികൾക്ക്‌ ജീവൻ നഷ്ടമായി. 160 കുട്ടികൾക്ക് പരിക്കേറ്റു.    ഗാസയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടു പേരും പ്രായപൂർത്തിയാകാത്തവരാണ്‌. 

നിരവധി സ്‌കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു. ഇന്ധനമില്ലാത്തതിനാൽ ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു. ഇന്ധനം  വൈകിയാൽ  ആശുപത്രികളിൽ ചികിത്സയിലുള്ള ഏഴായിരത്തോളം പേരുടെ ജീവൻ തുലാസിലാകും. ഇതിൽ നവജാത ശിശുക്കളുമുണ്ട്‌. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലാണ്‌ യുനിസെഫ്‌ ലോകരാജ്യങ്ങളോട്‌ ആവശ്യപ്പെടുന്നത്‌. അതേസമയം, ഹമാസിനെ പൂർണമായും ഉന്മൂലനം ചെയ്യുംവരെ ആക്രമണം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ഇസ്രയേൽ. ഗാസയിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്‌. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6504 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

article-image

ad

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed