ഹമാസിന് ക്രിപ്‌റ്റോ കറൻസിയുടെ രൂപത്തിൽ സാമ്പത്തിക സഹായം; അക്കൗണ്ടുകൾ ഇസ്രയേൽ കണ്ടെത്തിയതായി റിപ്പോർട്ട്
യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഹമാസിന് ക്രിപ്‌റ്റോ കറൻസിയുടെ രൂപത്തിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സൂചനയ്ക്ക് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ചില ക്രിപ്‌റ്റോ അക്കൗണ്ടുകൾ ഇസ്രയേൽ കണ്ടെത്തിയതായി റിപ്പോർട്ട്. തീവ്രവാദ സംഘടനകൾക്കടക്കം ഇത്തരത്തിൽ ക്രിപ്‌റ്റോ രൂപത്തിലുള്ള ധനസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ കറന്‍സിയാണ് ക്രിപ്‌റ്റോ എന്നത്. ഹമാസിന് ഇത്തരം കറന്‍സി വഴി സഹായം ലഭിക്കുന്നുവെന്ന സൂചനയ്ക്ക് പിന്നാലെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് അമേരിക്കയിലെ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൃത്യമായി നിരീക്ഷിക്കാൻ സാധിക്കാത്ത വിധത്തിലുതാണ് മിക്ക ക്രിപ്‌റ്റോ ഇടപാടുകളും നടക്കുന്നത്. വ്യാജ വിലാസം സൃഷ്ടിച്ച് വരെ ക്രിപ്‌റ്റോ കറൻസികൾ തയറാക്കുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാരിന്‍റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ ഇവയുടെ വിനിമയം തടയുക എന്നത് ഏറെ പ്രയാസമേറിയ ഒന്നാണ്. തീവ്രവാദികളുടെയടക്കം ധന ഇടപാടുകൾക്കായി ക്രിപ്‌റ്റോയെ ഉപയോഗിക്കുമെന്നും ഇവർ ഇതിനെ സുരക്ഷിത സംവിധാനമായി കാണുമെന്നും ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യൽ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ മുന്നറിയിപ്പുണ്ട്.
ghfh