ഗാസയിലെ സ്ഥിതി രൂക്ഷം; ഭക്ഷണവും ഇന്ധനവും ലഭിക്കാതെ ജനങ്ങൾ
![ഗാസയിലെ സ്ഥിതി രൂക്ഷം; ഭക്ഷണവും ഇന്ധനവും ലഭിക്കാതെ ജനങ്ങൾ ഗാസയിലെ സ്ഥിതി രൂക്ഷം; ഭക്ഷണവും ഇന്ധനവും ലഭിക്കാതെ ജനങ്ങൾ](https://www.4pmnewsonline.com/admin/post/upload/A_bLfF4PIg2s_2023-10-25_1698221502resized_pic.jpg)
ഇസ്രയേൽ−ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയിൽ ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോർട്ട്. മാത്രമല്ല ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ ഗാസയിൽ മരണപ്പെട്ടവരുടെ എണ്ണം 6,000 കവിഞ്ഞിട്ടുണ്ട്. ഇവിടെ പ്രതിസന്ധി അതിരൂക്ഷമാണെന്നും ഭക്ഷണവും ഇന്ധനവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവർത്തനം ഏകദേശം നിലച്ച മട്ടാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏജന്‍സിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാന്‍ ഇവർ നിർബന്ധിതരാകുന്ന സാഹചര്യം ഗാസയിലുണ്ട്. ഇന്ധനം വിതരണം ചെയ്യുന്നതിന് യുഎന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്നാണ് ഇസ്രയേലിന്‍റെ നിലപാടെന്നും റിപ്പോർട്ട് വന്നു.
ഏകദേശം അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം മുന്‍കരുതലെന്ന നിലയിൽ ഹമാസിന്‍റെ പക്കലുണ്ടെന്നും ഇസ്രയേൽ സൈന്യം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സൂചിപ്പിച്ചു. ഇന്ധനക്ഷാമം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ മൂലം 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഗാസയിലെ വിവിധ ആശുപത്രികളിലെ ഇന്‍കുബേറ്ററുകളിലായി 120 കുഞ്ഞുങ്ങൾ കഴിയുന്നുണ്ട്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചാൽ ഇവരടക്കം നിരവധി പേരുടെ ജീവന് തന്നെ വലിയ ഭീഷണിയാകും. ഗാസയിൽ ഇപ്പോൾ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയിരുന്നു.
ghj