ഇസ്രയേലിനു നേരെയുണ്ടായ ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ‍ നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി


ഇസ്രയേലിനു നേരെയുണ്ടായ ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ‍ നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറൽ‍ അന്‍റോണിയോ ഗുട്ടെറസ്. കഴിഞ്ഞ 56 വർ‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയിൽ‍ അധിനിവേശത്തിനിരയായി വീർ‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു ഗുട്ടെറസിന്‍റെ പരാമർശം. എന്നിരുന്നാലും പലസ്തീന്‍ ജനതയുടെ ദുരിതങ്ങൾ‍ക്ക് ഹമാസിന്‍റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ഭീകരാക്രമണത്തിന്‍റെ പേരിൽ‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രയേൽ‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്‍റ നഗ്നമായ ലംഘനത്തിനാണ് ഗാസയിൽ‍ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സായുധപോരാട്ടത്തിൽ‍ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നിൽ‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേർ‍ത്തു.

article-image

cbvcgb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed