ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, ഇന്ത്യ കാനഡ ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലെന്ന് എസ് ജയശങ്കര്‍


ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. നതയന്ത്ര ഉദ്യോഗസ്ഥരെ പിൻ‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തത്ക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു.

ഇന്ത്യ−കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു.

article-image

sfgdr

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed