ഗാസ കോളറ ഉൾപ്പെടെയുള്ള ഗുരുതര പകർച്ചവ്യാധികളുടെ ഭീതിയിൽ


ശുദ്ധജലമടക്കം അവശ്യവസ്‌തുക്കളുടെ അപര്യാപ്‌തത കോളറയടക്കം ഗുരുതര പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന ഭീതിയിൽ ഗാസ. ഇസ്രയേൽ കുടിവെള്ള വിതരണം തടഞ്ഞതോടെ ആശ്രയമായിരുന്ന കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും ഇന്ധനം തീർന്നതോടെ പണിമുടക്കി. 65 മാലിന്യസംസ്‌കരണകേന്ദ്രവും അഞ്ചു മലിനജല സംസ്‌കരണകേന്ദ്രവും പ്രവർത്തിക്കാതായതോടെ മാലിന്യം നേരിട്ട്‌ കടലിലേക്ക്‌ തള്ളുകയാണ്‌. ഉപ്പുവെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നവരുടെ ആരോഗ്യം അപകടത്തിലാക്കുന്ന സ്ഥിതിയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയും സന്നദ്ധ സംഘടന ഓക്‌സ്‌ഫാമും ചൂണ്ടിക്കാട്ടുന്നു. 

പലയിടത്തും മൃതദേഹങ്ങൾ കൂടിക്കിടക്കുന്നുണ്ട്‌. അടിസ്ഥാന ആരോഗ്യ ആവശ്യങ്ങൾക്ക്‌ 50 മുതൽ നൂറു ലിറ്റർ വെള്ളം വേണമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ ശുപാർശ. ഗാസയിൽ ഒരാൾക്ക്‌ ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം മാത്രമാണ്‌ ലഭിക്കുന്നത്‌.

article-image

ുപി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed