ഗാസയിൽ സഹായം എത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ്‌ കെയ്‌റോ ഉച്ചകോടി


ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ സഹായം എത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ്‌ കെയ്‌റോ സമാധാന ഉച്ചകോടി. പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പങ്കെടുത്ത ഉച്ചകോടിയിൽനിന്ന്‌ ഇസ്രയേൽ വിട്ടുനിന്നു. ഗാസയിലെ മാനുഷികദുരന്തം അവസാനിപ്പിക്കാനും ഇസ്രയേലിനും പലസ്തീനും ഇടയിൽ സമാധാനത്തിലേക്കുള്ള പാത തുറക്കാനുമുള്ള പദ്ധതിവേണമെന്ന്‌ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ−സിസി പറഞ്ഞു.

ഗാസയ്ക്ക് സഹായം എത്തിക്കുക, വെടിനിർത്തൽ കരാർ അംഗീകരിക്കുക, പരിഹാരത്തിലേക്ക് നയിക്കുന്ന ചർച്ചകൾ എന്നിവ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ സാധാരണക്കാരുടെയും ജീവൻ പ്രശ്‌നമാണെന്ന്‌ ജോർദാൻ രാജാവ്‌ അബ്ദുള്ള പറഞ്ഞു. മാനുഷിക ഇടനാഴികൾ തുറക്കണമെന്ന്‌ പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ ആവർത്തിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ജോർദാൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, ബ്രിട്ടൻ, അമേരിക്ക, ഖത്തർ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

article-image

sdfgdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed