ലബനൻ അതിർത്തിയിൽ ഇസ്രായേൽ സൈനികനെ വധിച്ച് ഹിസ്ബുല്ല

ലബനൻ അതിർത്തിയിൽ ഇസ്രായേൽ സൈനികനെ വധിച്ച് ഹിസ്ബുല്ല. ലെബനൻ അതിർത്തിക്ക് സമീപമുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇസ്രായേലി റിസർവ് സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം ശനിയാഴ്ച അറിയിച്ചു. ഹെർസ്‍ലിയയിൽ നിന്നുള്ള ഒമർ ബാവ്‍ലയാണ്(22) കൊല്ലപ്പെട്ടത്. വടക്കൻ ഇസ്രായേലിൽ ഇസ്രായേൽ സേനയെ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ സായുധവിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി. ഇതിനു തിരിച്ചടിയായി ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെ ഇസ്രായേൽ സൈന്യം ഒറ്റരാത്രികൊണ്ട് ആക്രമിച്ചു.
ഗസ്സ മുനമ്പിലെ സംഘർഷത്തിനിടയിൽ, ഇസ്രായേലും ലെബനനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇസ്രായേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ വെടിവെപ്പുണ്ടായി. അതേസമയം തെക്കൻ ലെബനൻ അതിർത്തി പ്രദേശത്ത് വ്യാഴാഴ്ചയുണ്ടായ ഇസ്രായേൽ വെടിവെപ്പിൽ ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെട്ടതായി ലെബനൻ സൈന്യം അറിയിച്ചു.
sersrts