നവാസ് ശരീഫ് ഇന്ന് പാകിസ്ഥാനിലേക്ക് തിരിച്ചെത്തും


പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് നാല് വർഷത്തെ വിദേശവാസത്തിനു ശേഷം ഇന്ന് ജന്മനാട്ടിലേക്ക് തിരിച്ചെത്തും. ഈ മാസം 24 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് പാക് ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രണ്ട് അഴിമതി കേസുകളിൽ 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന വാഹനക്കേസിലെ അദ്ദേഹത്തിനെതിരെയുള്ള അറസ്റ്റ് വാറന്റ് റദ്ദുചെയ്തിട്ടുണ്ട്. 24ന് കോടതിയിൽ നേരിട്ട് ഹാജരാകുമെന്ന് നവാസ് ശരീഫ് അറിയിച്ചിട്ടുണ്ട്.
പാകിസ്താൻ മുസ്‍ലിം ലീഗ് −നവാസ് (പി.എം.എൽ−എൻ) നേതാവായ നവാസ് ശരീഫ് മൂന്ന്തവണ പ്രധാനമന്ത്രിയായിരുന്നു. ഇന്ന് നവാസ് ശരീഫ് ലാഹോറിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരൻ ശഹബാസ് ശരീഫ് അറിയിച്ചിട്ടുണ്ട്. 2019ലാണ് നവാസ് ശരീഫ് രാജ്യം വിട്ടത്.
dfgdfg