ഹമാസ്− ഇസ്രയേൽ സംഘർഷം; 21 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ഹമാസ്− ഇസ്രയേൽ സംഘർഷം തുടങ്ങിയശേഷം 21 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ‘കമ്മിറ്റിറ്റു പ്രൊട്ടക്ട് ജേർണലിസ്റ്റ് (സിപിജെ)’ സംഘടന അറിയിച്ചു. 17 പേർ പലസ്തീനികളും മൂന്നു പേർ ഇസ്രേലികളും ഒരാൾ ലബനീസ് പൗരനുമാണ്. അന്താരാഷ്‌ട്ര, പ്രാദേശിക മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നവരാണു കൊല്ലപ്പെട്ടത്. 

ഹൃദയഭേദകമായ ഈ സംഘർഷം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ വലിയ ത്യാഗമാണ് നടത്തുന്നതെന്നും അവരുടെ സുരക്ഷയ്ക്കുവേണ്ട നടപടികൾ ഉണ്ടാകണമെന്നും സിപിജെയുടെ പശ്ചിമേഷ്യ−വടക്കനാഫ്രിക്കൻ മേധാവി ഷെരീഫ് മൻസൂർ ആവശ്യപ്പെട്ടു.

article-image

adsfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed