വ്യാജ ബോംബ് ഭീഷണി; കുറ്റക്കാർക്കെതിരേ കർശന നടപടിക്കൊരുങ്ങി ഫ്രഞ്ച് സർക്കാർ


വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ സർക്കാരിനു വലിയ തലവേദനയായിരിക്കെ കുറ്റക്കാർക്കെതിരേ കർശന നടപടിക്കൊരുങ്ങി ഫ്രഞ്ച് സർക്കാർ. അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ 15 വിമാനത്താവളങ്ങളും പാരീസിനടുത്ത വെർസെയിൽ കൊട്ടാരവും നിരവധി സ്കൂളുകളും പലകുറി ഒഴിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ആലോചന. കുറ്റക്കാർക്കെതിരേ മൂന്നു വർഷം തടവും 45,000 യൂറോ പിഴയും ഈടാക്കാവുന്ന കുറ്റം ചുമത്തുന്നതിനെക്കുറിച്ചാണ് ഗൗരവമായി ആലോചിക്കുന്നതെന്ന് നിയമമന്ത്രി എറിക് ദുപൊങ്−മൊറെത്തി പറഞ്ഞു. 

വ്യാജ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണ്. ഇ−മെയിലിലൂടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മാത്രം ആറു വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു വിശദമായി നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ല. ‌ഒരാഴ്ചയ്ക്കിടെ വിശാലമായ വെർസെയിൽ കൊട്ടാരം തുടർച്ചയായി നാലു തവണ ബോംബ് ഭീഷണിയെത്തുടർന്ന് ഒഴിപ്പിച്ചിരുന്നു.

article-image

aesfse

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed