നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്കെതിരേ കനേഡിയൻ പ്രധാനമന്ത്രി


പ്രത്യേക പരിരക്ഷ പിൻവലിച്ച് കനേഡിയൻ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്കെതിരേ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. ഇന്ത്യയുടെ നടപടി ഇരുരാജ്യത്തെയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വിഷമകരമാക്കുമെന്ന് ഒന്‍റാരിയോയിലെ ബ്രാംപ്റ്റണിൽ നടത്തിയ പത്രസമ്മേളനത്തിൽ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുടെ മുന്നറിയിപ്പിനെത്തുടർന്ന് 41 കനേഡിയൻ നയതന്ത്രപ്രതിനിധികളെ പിൻവലിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം. 

നയതന്ത്രത്തിന്‍റെ അടിസ്ഥാനതത്വം ഇന്ത്യ ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളുള്ള ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ തീരുമാനം ബാധിക്കുമെന്നും വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ നടപടി യാത്ര, വ്യാപാര മേഖലയിലും കാനഡയിൽ പഠിക്കുന്ന ഇന്ത്യക്കാർക്കും വിഷമതകൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfsef

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed