ഗാസയിലെ ജനങ്ങൾക്ക് മൂന്ന് ലക്ഷം ഡോളർ സഹായം നൽകുമെന്ന് മലാല യൂസഫ്സായി


ഗാസയിലെ ജനങ്ങൾക്ക് മൂന്ന് ലക്ഷം ഡോളർ ( 2,49,79,920 രൂപ ) സഹായം നൽകുമെന്ന് സമാധാന നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. എക്സിലൂടെയാണ് (ട്വിറ്റർ) ഇക്കാര്യമറിയിച്ചത്. ഗാസയിൽ 500ലേറെ പേരുടെ മരണത്തിനിടയാക്കിയ അൽ − അഹ്‌ലി ആശുപത്രി ബോംബാക്രമണത്തെ മലാല അപലപിച്ചു. ഇസ്രയേലിലും പാലസ്തീനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാധാനത്തിന് അപേക്ഷിക്കുന്നവർക്കൊപ്പമാണ് തന്റെ ശബ്ദം. കൂട്ടായ ശിക്ഷ ഒന്നിനും പരിഹാരമല്ല. 

ഗാസയിലെ ജനസംഖ്യയുടെ പകുതിയും 18 വയസിൽ താഴെയുള്ളവരാണ്. അവരുടെ ജീവിതകാലം മുഴുവനും ബോംബാക്രമണത്തിനും അന്യായമായ അധിനിവേശത്തിനും നടുവിലാകരുത്. ഗാസയിലേക്ക് മാനുഷിക സഹായമെത്താൻ ഇസ്രയേൽ അനുവദിക്കണമെന്നും മലാല പറഞ്ഞു. മൂന്ന് ചാരിറ്റി സംഘടനകൾ വഴിയാണ് പാലസ്തീനി ജനതയ്ക്കായി മലാല സംഭാവന നൽകുന്നത്. ഇത്തരം സംഘടനകൾക്ക് മറ്റുള്ളവർ സഹായം നൽകണമെന്നും മലാല അഭ്യർത്ഥിച്ചു.

article-image

sff

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed