ഇസ്രയേൽ −ഹമാസ് യുദ്ധം; മരണം 5,000 കടന്നു


ഇസ്രയേൽ−ഹമാസ് യുദ്ധം 13 ദിവസം പിന്നിട്ടപ്പോൾ ഇരു പക്ഷത്തുമായി മരണം 5,000 കടന്നു. ലോകനേതാക്കൾ ശ്രമം നടത്തുന്നുണ്ടെങ്കിലും മേഖലയിൽ സമാധാനം അകലെയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 3785 പേർ കൊല്ലപ്പെട്ടുവെന്നു ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,500 പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ 1400 പേർക്കാണു ജീവൻ നഷ്ടമായത്. 206 പേരെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രേലി സൈനികവക്താവ് പറഞ്ഞു. ഈജിപ്റ്റിൽനിന്നു ഗാസയിലേക്ക് പരിമിത സഹായം അനുവദിക്കാൻ ഇസ്രയേൽ സമ്മതിച്ചു. സഹായവസ്തുക്കളുമായി 20 ട്രക്കുകളേ ഗാസയിലേക്ക് അനുവദിക്കൂ. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ മാത്രമായിരിക്കും ഇതിലുണ്ടാവുക. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭ്യർഥനയെത്തുടർന്നാണു ഗാസയിലേക്കു സഹായമെത്തിക്കാൻ അനുവദിച്ചതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അവശ്യവസ്തുക്കളുമായി എത്തിയ ട്രക്കുകൾ ഇസ്രയേലിലേക്കു പ്രവേശിക്കാൻ കാത്തുകിടക്കുകയാണ്. 

ദിവസവും 100 ലോറികളിലെയെങ്കിലും സഹായവസ്തുക്കൾ ആവശ്യമാണെന്നു യുഎൻ ഹ്യുമാനിറ്റേറിയൻ തലവൻ മാർട്ടിൻ ഗ്രിഫിത്‌സ് പറഞ്ഞു. ഗാസയിലുടനീളം ഇന്നലെയും ഇസ്രയേൽ ആക്രമണം നടത്തി. സുരക്ഷിതപ്രദേശമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച തെക്കൻ മേഖലയിൽ ഉൾപ്പെടെയായിരുന്നു ആക്രമണം. ഹമാസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഗാസയിൽ ഇന്ധനം തീർന്നതിനെത്തുടർന്ന് അഞ്ച് ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഉടൻ ഡീസൽ എത്തിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. ഗാസയിലേക്കു ഭക്ഷണം, ബ്ലാങ്കറ്റുകൾ, മരുന്നുകൾ എന്നിവയുമായി വിമാനം അയയ്ക്കുമെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

article-image

dvxvd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed