ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്


ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രായേലിന് ഐക്യദാർഢ്യം നേരാനാണ് വന്നതെന്നും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും ഋഷി സുനക് പറഞ്ഞു.  ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബ്രിട്ടീഷ് ബന്ദികളുടെ മോചനത്തിനായും ഒന്നിച്ചു ശ്രമിക്കുമെന്നും ഋഷി സുനക് പറഞ്ഞു. ഇന്ന് ഇസ്രായേലിലെത്തിയ ഋഷി സുനക് പ്രശ്ന പരിഹാരത്തിനായി ഇസ്രായേലിന്‍റെ അയൽ രാജ്യങ്ങളിലും സന്ദർശനം നടത്തും. ഹമാസ് നിയോ നാസികളാണ്. ഹമാസിനെ തുടച്ചുനീക്കുമെന്നും ബന്ദികളുടെ മോചനം ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് ബ്രിട്ടന്റെ പിന്തുണ ആവശ്യമായ ഘട്ടമാണിതെന്നും ജനാധിപത്യത്തിനും ഭാവിക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടുഇന്നലെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്നായിരുന്നു  ബൈഡന്‍റെ പ്രതികരണം. ‘ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു’വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. 

ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.  ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു. 

article-image

sdgsg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed