ഇസ്രയേൽ സന്പൂർണ ഉപരോധം ഏർപ്പെടുത്തി; ഭക്ഷണവും മരുന്നും കിട്ടാതെ ഗാസ ദുരിതക്കയത്തിൽ


ഇസ്രയേൽ സന്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ദുരിതത്തിലായി ഗാസയിലെ ജനജീവിതം. പലയിടത്തും 24 മണിക്കൂർ ഉപയോഗിക്കാനുള്ള കുടിവെള്ളമേ ബാക്കിയുള്ളൂ. ഭക്ഷണത്തിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ലോകാരോഗ്യസംഘടനയുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം റാഫ അതിർത്തി തുറക്കാത്തതിനാൽ ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളിൽ മൂന്നെണ്ണം യുദ്ധം തുടങ്ങിയപ്പോഴേ അടച്ചിരുന്നു. ഇസ്രയേൽ ഇന്ധനം നൽകാത്തതിനാൽ ഏക വൈദ്യുത നിലയത്തിന്‍റെ പ്രവർത്തനവും നിലച്ചു. ഇന്ധനക്ഷാമം കാരണം പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. വ്യോമാക്രമണത്തിൽ പൈപ്പുകൾ പൊട്ടിയതും ജലവിതരണം മുടക്കി. കരയുദ്ധഭീതിയിൽ വടക്കൻ ഗാസവിട്ട് പത്തുലക്ഷത്തിലേറെപ്പേർ തെക്കോട്ടെത്തിയത് ജലക്ഷാമം രൂക്ഷമാക്കി. മതിയായ ശൗചാലയ സൗകര്യങ്ങളില്ലാത്തതും ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നതും സാംക്രമികരോഗങ്ങൾക്കിടയാക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ജീവൻ നിലനിൽത്താൻ റൊട്ടിയെങ്കിലും കിട്ടുമോയെന്നറിയാൻ കടകളുടെ മുന്പിൽ പുലർച്ചെ മുതൽ ആളുകളുടെ നീണ്ടനിരയാണ്. നാലോ അഞ്ചോ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാത്രമേ കടകളിൽ സ്റ്റോക്കുള്ളൂ. ഗാസാ സിറ്റിയിലെ സംഭരണശാലകളിൽ രണ്ടാഴ്ചത്തേക്കുള്ള ആഹാരസാധനങ്ങളുണ്ട്.

പക്ഷേ, ഇസ്രയേൽ ഒഴിയാൻ പറഞ്ഞ ഇവിടെനിന്ന് തെക്കൻ മേഖലയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുക ദുഷ്കരമാണ്. സുരക്ഷാപ്രശ്നവും ഇന്ധനക്ഷാമവും ഗാസയിലെ അഞ്ച് ഭക്ഷ്യമില്ലുകളിൽ ഒന്നു മാത്രം പ്രവർത്തിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഗാസയിൽ ഭക്ഷണം തീരുകയാണെന്ന് ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പു നൽകി. ആശുപത്രികളിലാവട്ടെ അവശ്യമരുന്നു പോലുമില്ലാത്ത സാഹചര്യമാണ്. ഇസ്രയേലിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ 2000 പേർ വടക്കൻ ഗാസയിലെ 21 ആശുപത്രികളിലുണ്ട്. ഇവരെ ഇവിടെനിന്ന് തെക്കോട്ടേക്കു കൊണ്ടുപോകുന്നത് മരണസർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു തുല്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ മേഖലാ ഡയറക്ടർ അഹമ്മദ് അൽ മന്ധാരി പറഞ്ഞു. രക്തബാങ്കുകളിൽ രണ്ടാഴ്ചത്തേക്കു മാത്രമുള്ള രക്തമേ ശേഷിക്കുന്നുള്ളൂ. ഡയാലിസിസ് പോലുള്ള അവശ്യസേവനങ്ങൾ പോലും ആശുപത്രികൾ നിർത്തിയിരിക്കുകയാണ്. ഗാസ മുനമ്പിലെ പൗരന്മാരെ ബലമായി മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശവിഭാഗം ഇസ്രയേലിനു മുന്നറിയിപ്പുനൽകി.

article-image

sdfgs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed