ഇസ്രയേലിൽ ലബനീസ് അതിർത്തിയോടു ചേർന്ന പ്രദേശത്തെ ആളുകളെ സൈന്യം ഒഴിപ്പിച്ചു മാറ്റുന്നു
![ഇസ്രയേലിൽ ലബനീസ് അതിർത്തിയോടു ചേർന്ന പ്രദേശത്തെ ആളുകളെ സൈന്യം ഒഴിപ്പിച്ചു മാറ്റുന്നു ഇസ്രയേലിൽ ലബനീസ് അതിർത്തിയോടു ചേർന്ന പ്രദേശത്തെ ആളുകളെ സൈന്യം ഒഴിപ്പിച്ചു മാറ്റുന്നു](https://www.4pmnewsonline.com/admin/post/upload/A_vPf5BXra7J_2023-10-17_1697529805resized_pic.jpg)
വടക്കൻ ഇസ്രയേലിൽ ലബനീസ് അതിർത്തിയോടു ചേർന്ന രണ്ടു കിലോമീറ്റർ പ്രദേശത്തെ ആളുകളെ സൈന്യം ഒഴിപ്പിച്ചു മാറ്റുന്നു. ലബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയുമായി ഏറ്റുമുട്ടൽ പതിവായ സാഹചര്യത്തിലാണിത്. 28 ജനവാസകേന്ദ്രങ്ങളിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. സർക്കാരിന്‍റെ ഗസ്റ്റ് ഹൗസുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ മൂന്നിലൊന്ന് ഇസ്രേലികളും ഒഴിഞ്ഞുപോയതായി റിപ്പോർട്ടുകളിൽ പറയുന്നു. അവശേഷിക്കുന്നവർ മുൻ സൈനികരോ പ്രാദേശിക സുരക്ഷാ സംഘത്തിൽപ്പെട്ടവരോ ആണ്. സൈന്യത്തിനു പിന്തുണ നല്കാനാണ് ഇവർ തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രേലി സേനയും ഹിസ്ബുള്ളയും പരസ്പരം ആക്രമിച്ചിരുന്നു. ഞായറാഴ്ച ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണത്തിൽ ഒരു ഇസ്രേലി പൗരൻ കൊല്ലപ്പെടുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
ytj