ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് എന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് ആന്‍റണി ബ്ലിങ്കൺ
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് എന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ. കെയ്‌റോ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഹമാസ് നടത്തിയ നരഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സൂചിപ്പിച്ച ബ്ലിങ്കൻ, ഈ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞു. നാല് പ്രധാന ലക്ഷ്യങ്ങളോടെയാണ് ഞങ്ങൾ ഇവിടെ വന്നത്: അമേരിക്ക ഇസ്രായേലിനൊപ്പമാണെന്ന് വ്യക്തമാക്കാൻ, സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ, അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളുടെ മോചനത്തിനായി പ്രവർത്തിക്കാൻ, ഗാസയിൽ നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ− ബ്ലിങ്കെൺ വ്യക്തമാക്കി.
ഇന്നും നാളെയും എല്ലാ ദിവസവും ഞങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കും, ഞങ്ങൾ അത് വാക്കിലും പ്രവൃത്തിയിലും തെളിയിക്കും. ഹമാസിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്. ഇനിയൊരിക്കലും ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ ശ്രമിക്കുമെന്നും ആന്‍റണി ബ്ലിങ്കൺ കൂട്ടിച്ചേർത്തു.