അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകന്പം; നാല് മരണം


പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു. 153 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ എട്ടിനാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യചലനം നടന്ന് 20 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. ഭൂചലനത്തില്‍ റബത് സാംഗി ജില്ലയിലെ ബലൂച് മേഖലയില്‍ നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നതായാണ് വിവരം. 

ഒക്ടോബര്‍ ഏഴിന് രാജ്യത്ത് കനത്ത നാശം വിതച്ച ഭൂകമ്പമുണ്ടായ അതേ മേഖലയിലാണ് വീണ്ടും ഭൂചലനമുണ്ടായത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1400 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങളും പ്രദേശത്ത് ഉണ്ടായി. ദുരന്തത്തിന് ഒരാഴ്ച ശേഷവും ഭൂരിഭാഗം ആളുകളും ഇപ്പോഴും വീടിന് പുറത്താണ് കഴിയുന്നത്.

article-image

ോ്ിോ്ി

You might also like

Most Viewed