ഹമാസിന്‍റെ പക്കലുള്ളതായി സ്ഥിരീകരിക്കപ്പെട്ട ബന്ദികളുടെ എണ്ണം 126 ആണെന്ന് ഇസ്രേലി സേന
ഹമാസിന്‍റെ പക്കലുള്ളതായി സ്ഥിരീകരിക്കപ്പെട്ട ബന്ദികളുടെ എണ്ണം 126 ആണെന്ന് ഇസ്രേലി സേന അറിയിച്ചു. 150ഓളം പേരെ ഗാസയിലേക്കു കടത്തിയിട്ടുണ്ടെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. ഇതിൽ കുറച്ചുപേർ ഇസ്രേലി വ്യോമാക്രമണത്തിൽ മരിച്ചതായി ഹമാസ് അവകാശപ്പെടുന്നുണ്ട്. ഏഴാം തീയതിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 279 ആണെന്നും ഇസ്രയേൽ ഇന്നലെ അറിയിച്ചു.
കൊല്ലപ്പെട്ട മൊത്തം ഇസ്രേലികളുടെ എണ്ണം 1300നു മുകളിലാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ 2300 പലസ്തീനികളും കൊല്ലപ്പെട്ടു.
sdfdf