ഹമാസിനെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഇസ്രായേൽ


ഇസ്രായേലും ഹമാസും തമ്മിൽ‍ വന്‍ വ്യോമാക്രമണങ്ങൾ‍ നടക്കുന്ന സാഹചര്യത്തിൽ‍ ഹമാസിനെ പൂർ‍ണ്ണമായും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേൽ‍. ഈ ഭൂമിമുഖത്ത് നിന്നു തന്നെ ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയിൽ‍ കരയിലൂടെയുള്ള ആക്രമണം ഉടന്‍ തുടങ്ങുമെന്നും ഇസ്രായേൽ‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നൽ‍കി. ഹമാസിനെതിരേ കടുത്ത വിമർ‍ശനമാണ് ഇസ്രായേലി നേതാക്കൾ‍ നടത്തുന്നത്. ഹമാസിന്റെ എല്ലാവരും പ്രേതങ്ങളാണെന്നായിരുന്നു ഒരു മുതിർ‍ന്ന നേതാവിന്റെ പ്രതികരണം. ഗ്രൂപ്പിനെ ഐഎസിനോട് ഉപമിച്ച് ലോകം ഐഎസിനെ നശിപ്പിച്ചതുപോലെ തങ്ങൾ‍ അവരെ തകർ‍ത്ത് നശിപ്പിക്കുമെന്നും പറഞ്ഞു. ഹമാസ് എന്ന് വിളിക്കപ്പെടുന്ന എല്ലാവരേയും ഈ ഭൂമിയിൽ‍ നിന്നും തുടച്ചുനീക്കുമെന്നായിരുന്നു ഇസ്രായേൽ‍ പ്രതിരോധമന്ത്രി യേവ് ഗല്ലാന്ത് പറഞ്ഞത്. ഹമാസ് കുട്ടികളുടെ തലവെട്ടിക്കളഞ്ഞതായുള്ള വിവരങ്ങളും അതിനുള്ള തെളിവുകളും തങ്ങൾ‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഇസ്രായേൽ‍ പ്രതിരോധ വക്താവ് ജോനാതന്‍ കോണ്‍റിക്കസ് പറഞ്ഞു. 

ഇസ്രായേൽ‍ കനത്ത ആക്രമണം നടത്തിയതോടെ ഗാസയിൽ‍ 2.3 ദശലക്ഷം പേരാണ് ദുരിതത്തിലായത്. വൈദ്യൂതിയും വെള്ളവുമില്ലാതായി. 340,000 പേർ‍ക്കാണ് വീടില്ലാതായത്. ഇവരുടെയൊക്കെ ചെറിയ താമസസ്ഥലങ്ങൾ‍ ലക്ഷ്യമാക്കി നൂറുകണക്കിന് ഇസ്രായേലി ആക്രമണമാണ് നേരിടേണ്ടി വന്നത്.

article-image

sets

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed