ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ


ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു.

“ഇസ്രായേലിലും പലസ്തീനിലും എന്താണ് സംഭവിക്കുന്നതെന്ന് വേദനയോടെയും ആശങ്കയോടെയും കാണുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ടു, പരിക്കേറ്റു. ഒരു ആഘോഷം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണം,” മാർപാപ്പ പറഞ്ഞു.

“ആക്രമിക്കപ്പെടുന്നവരുടെ അവകാശമാണ് പ്രതിരോധിക്കുക എന്നത്. എന്നാൽ നിരപരാധികളായ നിരവധി ഇരകളുള്ള ഗാസയിലെ ഉപരോധത്തിൽ വളരെയധികം ആശങ്കാകുലനാണ്” അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ മരണസംഖ്യ 1200 ആയി. 2700ലധികം പേർക്ക് പരിക്കേറ്റതായ് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ 900 പലസ്തീനികളും കൊല്ലപ്പെട്ടു.

article-image

asdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed