ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രയേല്‍; ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ലെന്ന് നെതന്യാഹു
ജറുസലേം: ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കും. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധി ദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
മുമ്പ് ഒരിക്കലും ഇല്ലാത്ത വിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്. അത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. ഈ പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കും. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ആദ്യ ഘട്ട യുദ്ധം കഴിഞ്ഞുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
'ഇന്ന് ഞങ്ങൾ ചെകുത്താന്റെ മുഖമാണ് കണ്ടത്. മുതിർന്നവരേയും സ്ത്രീകളേയും കുട്ടികളേയും പരിഗണിക്കാതെ ഹമാസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ഇത് തെറ്റായിപ്പോയെന്ന് വളരെ പെട്ടന്ന് തന്നെ അവർ തിരിച്ചറിയും. ഗാസ മുനമ്പിലെ യാഥാർത്ഥ്യത്തിന്റെ മുഖം ഞങ്ങൾ മാറ്റും,' ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
asdaadsadsads