യെവ്ഗെനി പ്രിഗോഷിൻ മരിക്കാൻ കാരണം വിമാനത്തിനുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാകാമെന്നു പുടിൻ
വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിൻ വിമാനം തകർന്നു മരിക്കാൻ കാരണം വിമാനത്തിനുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാകാമെന്നു സൂചിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. വിമാനത്തിനുള്ളിൽ ഗ്രനേഡിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. പുറത്തുനിന്നുള്ള ആഘാതമേറ്റല്ല വിമാനം തകർന്നത്. മരിച്ചവർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ഭരണകൂടത്തിനെതിരേ സൈനിക കലാപത്തിനു ശ്രമിച്ച പ്രിഗോഷിൻ ഓഗസ്റ്റ് 23നാണു മോസ്കോയിൽനിന്ന് സെന്‍റ് പീറ്റേഴ്സ്ബെർഗിലേക്കു പോകുകയായിരുന്ന വിമാനം തകർന്നു മരിച്ചത്.
േ്ിേ്
േ്ിേ്