മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം 2.22 മീറ്റർ കുറഞ്ഞതായി റിപ്പോർട്ട്


പടിഞ്ഞാറൻ യൂറോപ്പിലെയും ആൽപ്സ് പർവതനിരയിലെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം 2.22 മീറ്റർ കുറഞ്ഞു. 2021ൽ സമുദ്രനിരപ്പിൽനിന്ന് 4,807.81 മീറ്ററായിരുന്നത് 4805.59 ആയിട്ടാണു കുറഞ്ഞിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കൊടുമുടിയിലെ മഞ്ഞ് നഷ്ടമാകുന്നതാണ് ഉയരം കുറയാനുള്ള കാരണം. 

രണ്ടു വർഷത്തിനിടെ 3,500 ചതുരശ്ര അടി മഞ്ഞ് നഷ്ടപ്പെട്ടതായിട്ടാണു കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആൽപ്സ് പർവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിന്‍റെ ഭാഗമായി ഗവേഷകർ രണ്ടു വർഷം കൂടുന്പോൾ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം അളക്കാറുണ്ട്. 2021ൽ ഒരു മീറ്ററിന്‍റെ കുറവാണ് ഉണ്ടായിരുന്നത്.

You might also like

Most Viewed