ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് കാനഡ


ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് കാനഡ. ഇന്ത്യ−കാനഡ ബന്ധം വഷളയതോടെ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെക്കാളും മൂന്നിരട്ടി ഉദ്യോഗസ്ഥർ ഇന്ത്യയിലുണ്ടെന്നും ഈ മാസം പത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

കാനഡയുടെ 61 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇതിൽ 41 ഉദ്യോഗസ്ഥരെയാണ് പിൻവലിക്കുന്നത്. ഡൽഹിക്കു പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്. ഇവരെ സിംഗപ്പൂരിലേക്കാണ് മാറ്റിയത്.

article-image

dfgd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed