അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ വേലികെട്ടാനൊരുങ്ങി അമേരിക്ക


അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിർത്തിയിൽ വേലികെട്ടാൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സർക്കാർ തീരുമാനിച്ചു. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന ടെക്സസ് സംസ്ഥാനത്തെ സ്റ്റാർ കൗണ്ടിയിൽ 32 കിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഇരുന്പുവേലി നിർമിക്കുക. 

മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കാലത്ത് അതിർത്തിയിൽ വ്യാപകമായി വേലി കെട്ടിയിരുന്നു. ഇതിനെ വിമർശിച്ച് അധികാരത്തിലേറിയ ബൈഡൻ, ഒരടി വേലി പോലും കെട്ടില്ലെന്നു വാഗ്ദാനം ചെയ്തിരുന്നതാണ്. അടുത്തകാലത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണു ബൈഡന്‍റെ നയംമാറ്റം. ലക്ഷക്കണക്കിനു കുടിയേറ്റക്കാരാണ് അതിർത്തിനഗരത്തിൽ നിറഞ്ഞിരിക്കുന്നത്.

article-image

ീ്ബൂ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed