സാഹിത്യത്തിനുള്ള നൊബേൽ പുരസ്‍കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്


2023 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസിന് പുരസ്‌കാരം.ജോൺ ഫോസ് തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസിന്റേതായിട്ടുണ്ട്.

അതേസമയം തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. സമാധാന നൊബേൽ വെള്ളിയാഴ്ചയും, തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ലഭിക്കും.

article-image

asdadsadsadsa

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed